Kazhakootam Job Fest 2023, a mega job fair in Thiruvananthapuram, organized by the Constituency MLA Kadakampally Surendran is being held on 27th of this month at Kazhakootam Al Saj Convention Center.
Job Fest 2023 Registration
Those who are interested in participating in the job fest organized for the educated job seekers of Kazhakootam Constituency register on the job fest website.
Registration till 25th May 2023
കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മണ്ഡലം എംഎല്‍എയെന്ന നിലയില്‍ സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മേളയായ 'കഴക്കൂട്ടം ജോബ് ഫെസ്റ്റ്' ഈ മാസം 27നു കഴക്കൂട്ടം അൽ സാജ് കൺവെൻഷൻ സെന്ററില്‍ വെച്ച് നടത്തുകയാണ്. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള 120 ഓളം കമ്പനികളുടെ പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
ഏറ്റവും കുറഞ്ഞത് 500 പേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ കഴക്കൂട്ടം ജോബ് ഫെസ്റ്റ് എന്ന പേരിൽ തൊഴിൽമേള വീണ്ടും സംഘടിപ്പിക്കുന്നത്.
ഫെസ്റ്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളും കമ്പനികളും ഈ മാസം 25 നു മുന്നേ https://www.kazhakkoottamjobfest.com/ എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് സ്പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
How to Register Kazhakkoottam Job Fest 2023
Candidates and companies interested in participating in the fest should register on the website Click Here to Register before 25th May 2023.
Spot registration facility will be available for candidates who are unable to register online.