ശ്രീ ദുർഗ്ഗാഭൈരവി വിഷ്ണുമായ ദേവസ്ഥാനം

Sreemangalam Sree Durga Bhairavi Vishnumaya Devasthanam Trivandrum

തിരുവനന്തപുരം ജില്ലയിൽ കിളളിയാറിന്റെയും കരമനയാറിന്റെയും ഇടയിൽ നെടുംകാട് എന്ന പ്രദേശത്ത് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പുണ്യ സ്ഥാനമാണ് ശ്രീമംഗലം(ശ്രീവാഴുംകൊട) ശ്രീ ദുർഗ്ഗാഭൈരവി വിഷ്ണുമായ ക്ഷേത്രം. സർവ്വവും ശിവൻ മാത്രമാണ് എന്നും ശക്തിക്ക് ഒരു പ്രധാന്യവും ഇല്ല എന്ന കരുതിയിരുന്ന ആയ് രാജവംശത്തിലെ മഹായോഗിക്കും ശിഷ്യനും മഹാദേവനിൽ നിന്നും തന്നെ ശക്തിയുടെ മഹത്വം മനസിലാക്കി തഞ്ചാവൂർ നിന്നും ദേവി ദർശനം തേടി പുണ്യസ്ഥലങ്ങൾ സന്ദർശിച്ചു ഒടുവിൽ ആദിപരാശക്തിയുടെ പുണ്യദർശനം കിട്ടിയ സ്ഥാനമാണ് ശ്രീമംഗലം ശ്രീ ദുർഗ്ഗാ ഭൈരവി വിഷ്ണുമായ ക്ഷേത്രം കൂടാതെ ആ മഹാ യോഗിവര്യന്മാരുടെ സമാധി സ്ഥാനം കൂടെ ആണ്.

ശ്രീ വിഷ്ണുമായ സ്വാമി അഥവാ അമ്മൻ തായ്യുടെ കല്പനയും പ്രശ്ന പരിഹാരവും ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 6.45 മുതൽ ഉണ്ടായിരിക്കന്നതാണ്. ഇപ്പേഴത്തെ ദേവസ്ഥാനമഠാധിപതി ശ്രീമംഗലം അനിഷ് നാഥ് ആണ്.

Monday to Saturday: After noon 11:00 AM to 1:30 PM
Evening 5.30 PM to 8:00 PM
Sunday Evening 5:00 PM to 8:00 PM

Sreemangalam Sree Durga Bhairavi Vishnumaya Devasthanam

കുടുബത്തിലെ മൂത്ത മരുമകൾക്ക് ആണ് ക്ഷേത്രത്തിലെ ഉത്സവം തുടങ്ങാനുള്ള അധികാരം. ദുർഗ്ഗാഭഗവതിയുടെയും തില്ലകാളിയമ്മയുടെയും സാന്നിദ്ധ്യം നിൽക്കുന്ന ശ്രീകോവിലിൽ വർഷത്തിലെ കുംഭമാസത്തിൽ നടക്കുന്ന ഉത്സവദിവസം കുടുബത്തിലെ മരുമകൾ ദേവിയെ അഭിഷേകം ചെയ്തു അലങ്കാരം ചെയ്തു പാൽ ചോറ് നിവേദിച്ച് ദീപാരാധന നൽകി കൊണ്ടാണ് ശ്രീമംഗലം ദേവസ്ഥാനത് ഉത്സവാരംഭം. കുംഭമാസത്തിലെ ഭരണി മുതൽ മകം വരെയാണ് ദേവസ്ഥാനത്ത് ഉത്സവം. പിന്നെ നവരാത്രിയും ഉത്സവമായി തന്നെ നടത്തുന്നു. പൗർണമി നാളിലെ ബ്രഹ്മമുഹൂർത്ത സമയത്ത് സപ്ത ഋഷികളുടെ നിറസാന്നിദ്ധ്യം ഇന്നും മഹാ അത്ഭുതകരമാണ്..

കരിനാഗമൂർത്തിയുടെയും കരിനാഗയക്ഷിയുടെയും സ്വർണ്ണ നാഗത്തിന്റെയും പ്രത്യക്ഷ സാന്നിധJമുള്ള ക്ഷേത്രമാണ് ശ്രീമംഗലം ദേവസ്ഥാനം. എത്ര കടുത്ത സർപ്പശാപ നിവാരണത്തിനും നാഗദോഷ നിവാരണത്തിനും രാഹുകേതു ദോഷപരിഹരത്തിനും കാളസർപ്പദോഷ നിവാരണത്തിനും പ്രത്യേക പൂജകൾ ക്ഷേത്രത്തിൽ നടന്നുവരുന്നു.

നവഗ്രഹ നായികയായ ശ്രീ ദുർഗ്ഗാഭഗവതി (പാർവതി ദേവി ) യുടെ ലീംഗ രൂപത്തിലുള്ള കേരളത്തിലെ ഏക പ്രതിഷ്ഠയുള്ള ക്ഷേത്രവും, ആഭിചാരദോഷ നിവാരണിയായ മഹാകാളിയുടെയും വിളിച്ചാൽ വിളിപ്പുറത്ത് വരുന്ന ഭക്തജനങ്ങളുടെ സർവ്വ അഭിഷ്ടങ്ങളും നടത്തുന്ന ശ്രീ വിഷ്ണുമായ കുട്ടി ചാത്തൻ സ്വാമിയുടെയും കരിംകുട്ടി ചാത്തന്റെയും പരവാരങ്ങളുടയും, ആയനിയൂട് തമ്പുരാൻ്റെയും ഇശക്കി പേച്ചി അമ്മമാരുടെയും, അനീയിലകടവ് കരീനീലി അമ്മയുടെയും പരിപൂർണ്ണ സന്നിധ്യമാണ് ശ്രീമംഗലം ദേവസ്ഥാനത്ത്.

നവഗ്രഹദോഷത്തിനും മംഗല്യദോഷത്തിനും വിദ്യാ തടസ്സങ്ങൾക്ക് പരിഹാര പൂജകൾ ക്ഷേത്രത്തിൽ നടന്ന വരുന്നു.

Contact Us

Address

Mele Mangattukonam, Nedumcaud,
Karamana PO Thiruvananthapuram 695002

Phone

+91 88935 35303
8086535303

Email & Website

sreemangalamdevasthanam@gmail.com
www.hitvm.in/vishnumayadevasthanam.html

To create your similar BUSINESS page Call +91 94002 76073

Whatsapp
TOP